Acetic acid

അസറ്റിക്‌ അമ്ലം

CH3−COOH. നിറമില്ലാത്ത, തീക്ഷ്‌ണ ഗന്ധമുള്ള ദ്രാവകം. ദേഹത്ത്‌ വീണാല്‍ പൊള്ളും. 16.50C ല്‍ താഴെ ശീതീകരിച്ചാല്‍ ഐസ്‌പോലുള്ള ഖരം ലഭിക്കും. ഗ്ലേഷ്യല്‍ അസറ്റിക്‌ അമ്ലം എന്ന്‌ ഇതിനെ വിളിക്കുന്നു. തിളനില 118 0 C. ജലം ആല്‍ക്കഹോള്‍, ഈഥര്‍ എന്നീ ലായകങ്ങളില്‍ ലയിക്കും. ആല്‍ക്കഹോളിന്റെ പുളിപ്പിക്കല്‍ വഴി നിര്‍മ്മിക്കാം. IUPAC നാമം എഥനോയിക്‌ അമ്ലം.

Category: None

Subject: None

286

Share This Article
Print Friendly and PDF