Temperature scales

താപനിലാസ്‌കെയിലുകള്‍.

താപനിലാമാപനത്തിന്‌ സ്വീകരിച്ചിരിക്കുന്ന അടിസ്ഥാന സ്‌കെയിലുകള്‍. ഈ സ്‌കെയിലുകളില്‍ നിയത താപനിലയുള്ള നിശ്ചിത ബിന്ദുക്കള്‍ നിശ്ചയിച്ചിരിക്കും. സെല്‍സിയസ്‌ സ്‌കെയില്‍, കേവലതാപനിലാ സ്‌കെയില്‍ എന്നിവയാണ്‌ പ്രധാനപ്പെട്ട രണ്ട്‌ താപനിലാ സ്‌കെയിലുകള്‍. 1. celsius scale സെല്‍സിയസ്‌ സ്‌കെയില്‍: ഈ സ്‌കെയിലില്‍ പ്രമാണ മര്‍ദ്ദത്തില്‍ ഐസുരുകുന്ന താപനില പൂജ്യം ഡിഗ്രിയായും വെള്ളം തിളയ്‌ക്കുന്ന താപനില 100 0 ആയും നിശ്ചയിച്ചിരിക്കുന്നു. പൂജ്യത്തിനും നൂറിനും ഇടയിലുള്ള അന്തരാളത്തെ 100 തുല്യ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഇതിലെ ഓരോ വിഭജനവും 10 C യെ നിര്‍ണയിക്കുന്നു. 2. absolute scale/Kelvin scale കേവലതാപനിലാ സ്‌കെയില്‍: ഈ സ്‌കെയിലിലെ പൂജ്യം താപീയ സംതുലനാവസ്ഥയില്‍ ഇരിക്കുന്ന ഒരു വ്യൂഹത്തിലെ തന്മാത്രകളുടെ ക്രമരഹിതചലനം ഇല്ലാതാവുമ്പോഴുള്ള താപനിലയാണ്‌. സൈദ്ധാന്തികമായി കേവലപൂജ്യത്തില്‍ എത്തുക അസാധ്യമാണെങ്കിലും അതിനോട്‌ എത്രവേണമെങ്കിലും അടുത്ത്‌ എത്താവുന്നതാണ്‌. ഇത്‌ സെല്‍സിയസ്‌ സ്‌കെയിലില്‍ 273.15 0 C ന്‌ തുല്യമാണ്‌. 10Cയും 1 Kയും മൂല്യത്തില്‍ തുല്യമാണ്‌. ഫാരന്‍ഹീറ്റ്‌ താപനിലാസ്‌കെയില്‍ ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത ഒന്നാണ്‌.

Category: None

Subject: None

403

Share This Article
Print Friendly and PDF