Truth table

മൂല്യ പട്ടിക.

പ്രതീകാത്മക തര്‍ക്കത്തില്‍ പ്രസ്‌താവനകളെ പട്ടികാരൂപത്തില്‍ ചിത്രീകരിക്കുന്ന രീതി. പ്രസ്‌താവനയ്‌ക്ക്‌ നിയതമായ അര്‍ഥമുണ്ട്‌. ഒരു പ്രസ്‌താവന പ്രകടിപ്പിക്കുന്ന സംഗതി ഒന്നുകില്‍ തീര്‍ത്തും തെറ്റായിരിക്കും. അല്ലെങ്കില്‍ തികച്ചും ശരിയായിരിക്കും. ഒരു പ്രസ്‌താവനയുടെ യാഥാര്‍ഥ്യത്തെയോ തല്‍ഭിന്നത്വത്തെയോ ആ പ്രസ്‌താവനയുടെ യഥാര്‍ഥ മൂല്യം എന്നു വിളിക്കാം. ഒരു പ്രസ്‌താവന ശരിയെങ്കില്‍ യഥാര്‍ഥ മൂല്യം 1 എന്നും തെറ്റെങ്കില്‍ 0 എന്നും നിശ്ചയിച്ചിരിക്കുന്നു. ഒന്നിലധികം പ്രസ്‌താവനകളെ എടുത്തു കൈകാര്യം ചെയ്യേണ്ട അവസരങ്ങളില്‍ ഒരു പ്രസ്‌താവനയെ pഎന്നും മറ്റൊന്നിനെ r എന്നും വ്യത്യസ്‌ത അക്ഷരങ്ങള്‍ ഉപയോഗിച്ച്‌ വിവേചിക്കാം. അനേകം പ്രസ്‌താവനകള്‍ ഒരുമിച്ചെടുക്കുമ്പോള്‍ ചിലതിന്റെ യഥാര്‍ഥ മൂല്യം 1 ഉം ചിലതിന്റേത്‌ 0 വും ആയിരിക്കും. ഇപ്പോള്‍ സംശയം ഒഴിവാക്കാന്‍ നാമെടുക്കുന്ന ഓരോ പ്രസ്‌താവനയുടെയും യഥാര്‍ഥ മൂല്യം കാണിക്കുന്ന പട്ടിക തയ്യാറാക്കുന്നു. ഇതാണ്‌ ട്രൂത്ത്‌ ടേബിള്‍ അല്ലെങ്കില്‍ മൂല്യ പട്ടിക.

Category: None

Subject: None

200

Share This Article
Print Friendly and PDF