Tunnel diode

ടണല്‍ ഡയോഡ്‌.

കനത്ത രീതിയില്‍ പി-ഭാഗവും എന്‍-ഭാഗവും ഡോപ്പിങ്‌ നടത്തിയിരിക്കുന്ന പി എന്‍ ഡയോഡ്‌. ഡോപ്പിങ്ങിന്റെ ഈ സവിശേഷതമൂലം ഋണരോധം പ്രദര്‍ശിപ്പിക്കുന്നു. ഈ രീതിയില്‍ ഡോപ്പിങ്ങ്‌ നടത്തിയാല്‍ ഡിപ്ലീഷന്‍ പാളിയുടെ വീതിയും ( 10mm) സന്ധി പൊട്ടന്‍ഷ്യലും കുറവായിരിക്കും. തന്മൂലം ടണല്‍ ഡയോഡ്‌ ഋണരോധം പ്രദര്‍ശിപ്പിക്കുന്നു. വോള്‍ട്ടേജ്‌ കുറഞ്ഞിരിക്കുമ്പോഴും ടണലിങ്‌ മൂലം സന്ധിയിലൂടെ ഇലക്‌ട്രാണ്‍ പ്രവാഹമുണ്ടാകും. വോള്‍ട്ടേജ്‌ കൂടുമ്പോഴാകട്ടെ ഈ പ്രവാഹം കുറയുന്നു. ഇതാണ്‌ ഋണരോധത്തിന്‌ കാരണം.

Category: None

Subject: None

368

Share This Article
Print Friendly and PDF