Vitamin

വിറ്റാമിന്‍.

വളര്‍ച്ചയ്‌ക്കും ആരോഗ്യത്തിനും അത്യാവശ്യമായ കാര്‍ബണിക സംയുക്തങ്ങള്‍. ഇവ വളരെ കുറഞ്ഞ തോതിലേ ആവശ്യമുള്ളു. പ്രധാനമായി 14 വിറ്റാമിനുകളാണുള്ളത്‌. ഇവയെ ജലത്തില്‍ ലയിക്കുന്നവ എന്നും കൊഴുപ്പില്‍ ലയിക്കുന്നവ എന്നും വര്‍ഗീകരിക്കാറുണ്ട്‌. ബി കോംപ്ലക്‌സ്‌ വിറ്റാമിനുകള്‍ (9 എണ്ണം) വിറ്റാമിന്‍ C എന്നിവ ജലത്തില്‍ ലയിക്കുന്നവയാണ്‌. വിറ്റാമിന്‍ A, വിറ്റാമിന്‍ D, വിറ്റാമിന്‍ E, വിറ്റാമിന്‍ K ഇവ കൊഴുപ്പില്‍ ലയിക്കുന്നവയാണ്‌. ഭക്ഷണത്തിലൂടെ വിറ്റാമിനുകള്‍ ലഭിക്കുന്നു. ശരീരത്തില്‍ ഇവയുടെ കുറവ്‌ രോഗാവസ്ഥകള്‍ക്ക്‌ കാരണമാവാറുണ്ട്‌. ചില വിറ്റാമിനുകള്‍ ഭക്ഷണം വേവിക്കുമ്പോള്‍ നശിച്ചുപോകുന്നു. ചില പ്രധാന വിറ്റാമിനുകളുടെ രാസനാമം താഴെ കൊടുക്കുന്നു. വിറ്റാമിന്‍ A ററ്റിനോള്‍, വിറ്റാമിന്‍ B1 തയമിന്‍, വിറ്റാമിന്‍ B2 റിബോഫ്‌ളേവിന്‍, വിറ്റാമിന്‍ B6 പിരിഡോക്‌സിന്‍, വിറ്റാമിന്‍ B12 സയനോകോബാളമീന്‍, വിറ്റാമിന്‍ C അസ്‌കോര്‍ബിക്‌ അമ്ലം, വിറ്റാമിന്‍ D2 എര്‍ഗോകാല്‍സിഫറോള്‍, വിറ്റാമിന്‍ D3 കോളികാല്‍സിഫറോള്‍, വിറ്റാമിന്‍ Eടോകോഫറോള്‍, വിറ്റാമിന്‍ K1 ഫില്ലോക്വിനോണ്‍, വിറ്റാമിന്‍ K2 മെനാക്വിനോണ്‍

Category: None

Subject: None

296

Share This Article
Print Friendly and PDF