Bel

ബെല്‍

രണ്ടു ശബ്‌ദതരംഗങ്ങളുടെ തീവ്രത ( P1, P2) താരതമ്യം ചെയ്യാനുള്ള ഏകകം. P1, P2 എന്നിവയ്‌ക്കിടയിലെ ശബ്‌ദതീവ്രതാവ്യത്യാസം N ബെല്‍ എങ്കില്‍ N=log (P2 / P1) എന്ന്‌ നിര്‍വചിച്ചിരിക്കുന്നു. വൈദ്യുത സിഗ്നലിന്റെ പവര്‍ നില താരതമ്യം ചെയ്യുവാനും ഈ ഏകകം ഉപയോഗിക്കുന്നു. കൂടുതല്‍ പ്രചാരത്തിലുള്ളത്‌ ഡെസിബല്‍ ആണ്‌. 10 ഡെസിബല്‍=1 ബെല്‍.

Category: None

Subject: None

318

Share This Article
Print Friendly and PDF