Rotational motion

ഭ്രമണചലനം.

ഒരു അക്ഷത്തെ ആധാരമാക്കിയുള്ള ഒരു ദൃഢവസ്‌തുവിന്റെ ചലനം. അക്ഷത്തിന്റെ സ്ഥാനം ആസ്‌പദമാക്കി രണ്ട്‌ വിധത്തിലുണ്ട്‌. 1. rotation ഭ്രമണം. അക്ഷം വസ്‌തുവിലൂടെ കടന്നുപോകുന്നു. ഉദാ: പമ്പരത്തിന്റെ കറക്കം. 2. revolution പരിക്രമണം. അക്ഷം വസ്‌തുവിനു ബാഹ്യമായിരിക്കും. ഉദാ: ഭൂമി സൂര്യനെ ചുറ്റിസഞ്ചരിക്കുന്നത്‌. ഇവിടെ അക്ഷം സൂര്യനിലൂടെ കടന്നുപോകുന്നു. പരിക്രമണം വൃത്തപഥത്തിലായാല്‍ വര്‍ത്തുള ചലനം എന്നു പറയും.

Category: None

Subject: None

341

Share This Article
Print Friendly and PDF