CDMA

Code Division Multiple Access

ചിലയിനം സെല്ലുലാര്‍ ഫോണുകളിലും വയര്‍ലെസ്സ്‌ ഫോണുകളിലും ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ. ഒരേ ആവൃത്തി ഉപയോഗിച്ച്‌ അനേകം കമ്മ്യൂണിക്കേഷന്‍ ചാനലുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാന്‍ ഇതു വഴി കഴിയും. ഇതില്‍ സന്ദേശങ്ങളെ ചെറിയ ഖണ്ഡങ്ങളാക്കുകയും പ്രത്യേകം കോഡു ചെയ്‌ത്‌ അയക്കുകയും ചെയ്യും. കുറേ ഫോണുകളിലേക്കുള്ള സിഗ്നലുകള്‍ ഇടകലര്‍ത്തിയാണ്‌ അയക്കുന്നതെങ്കിലും സ്വീകര്‍ത്താക്കളുടെ ഫോണുകള്‍ ആവശ്യമായ സിഗ്നല്‍ മാത്രം സ്വീകരിക്കുകയും മറ്റുള്ളവ തിരസ്‌കരിക്കുകയും ചെയ്യും.

Category: None

Subject: None

488

Share This Article
Print Friendly and PDF