Colloid

കൊളോയ്‌ഡ്‌.

അതിസൂക്ഷ്‌മങ്ങളായ കണികകള്‍ ഏതെങ്കിലും ഒരു മാധ്യമത്തില്‍ ചിതറിക്കിടക്കുന്നത്‌. നഗ്നനേത്രങ്ങള്‍ക്ക്‌ കാണാന്‍ കഴിയാത്ത ഈ കണികകള്‍ സാധാരണ തന്മാത്രകളെ അപേക്ഷിച്ച്‌ വലുതും എന്നാല്‍ ഒരു അരിപ്പു കടലാസിലൂടെ അരിച്ചെടുക്കാന്‍ കഴിയാത്തവയുമാണ്‌. 10 -3 മി. മീ. മുതല്‍ 10 -5 മി. മീ. വരെയാണ്‌ വലുപ്പം. ഉദാ: റബ്ബര്‍ കണികകളുടെ (പോളിമര്‍ തന്മാത്രകള്‍) ജലത്തിലെ കൊളോയ്‌ഡാണ്‌ റബ്ബര്‍ പാല്‍. സ്റ്റാര്‍ച്ചിന്റെ ജലത്തിലെ കൊളോയ്‌ഡാണ്‌ കഞ്ഞിവെള്ളം. പുക അതിസൂക്ഷ്‌മങ്ങളായ കാര്‍ബണ്‍ തരികളുടെയും മറ്റ്‌ തരികളുടെയും വായുവിലുള്ള കൊളോയ്‌ഡാണ്‌.

Category: None

Subject: None

340

Share This Article
Print Friendly and PDF