Adenohypophysis

അഡിനോഹൈപ്പോഫൈസിസ്‌

പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ ഒരു ഭാഗം. ഇവിടെ നിന്നാണ്‌ തൈറോയ്‌ഡ്‌, അഡ്രീനല്‍, പ്രജനനവുമായി ബന്ധപ്പെട്ട ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്ന കോശങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. TSHþ തൈറോയ്‌ഡ്‌ സ്റ്റിമുലേറ്റിങ്ങ്‌ ഹോര്‍മോണ്‍ തൈറോയ്‌ഡ്‌ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു. LH ലൂട്ടിനൈസിങ്ങ്‌ ഹോര്‍മോണ്‍ സ്‌ത്രീകളുടെ ആര്‍ത്തവ ചക്രത്തില്‍ മുഖ്യമായ പങ്ക്‌ വഹിക്കുന്നു. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു. FSH ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ്ങ്‌ ഹോര്‍മോണ്‍. ഇതും ആര്‍ത്തവ ചക്രത്തില്‍ പ്രധാന പങ്ക്‌ വഹിക്കുന്നു. പുരുഷന്മാരില്‍ ബീജോത്‌പാദനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണിന്റെ സ്രവത്തെ നിയന്ത്രിക്കുന്നു. GH ഗ്രാത്ത്‌ ഹോര്‍മോണ്‍. സൊമാറ്റൊ ട്രാഫിന്‍ അഥവാ വളര്‍ച്ചാ ഹോര്‍മോണ്‍. പ്രാലാക്‌റ്റിന്‍- സസ്‌തനികളില്‍ മുലപ്പാലിന്റെ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്നു. MSH മെലാനോസൈറ്റ്‌- സ്റ്റിമുലേറ്റിങ്ങ്‌ ഹോര്‍മോണ്‍. ഉഭയ ജീവികളിലും ഉരഗങ്ങളിലും ശരീരത്തിന്റെ നിറം മാറ്റത്തെ നിയന്ത്രിക്കുന്നു.

Category: None

Subject: None

425

Share This Article
Print Friendly and PDF