Diffraction
വിഭംഗനം.
ഒരു തരംഗത്തെ പരിമിതപ്പെടുത്തുമ്പോള്‍ അതിനുണ്ടാകുന്ന വ്യാപനം. ഇതുമൂലം തരംഗപഥത്തില്‍ ഉള്ള വസ്‌തുവിന്റെ നിഴലിന്റെ വക്ക് അവ്യക്തമാകുന്നു. പ്രകാശതരംഗത്തിന്റെ കാര്യത്തില്‍ ജ്യാമിതീയ നിഴലിന്റെ പുറത്ത് പ്രകാശം ഏറിയതും കുറഞ്ഞതുമായ ഫ്രിഞ്ചുകള്‍ പ്രത്യക്ഷപ്പെടും. നിഴലിനുള്ളില്‍ പ്രകാശം അരികില്‍ നിന്ന് ക്രമേണ കുറഞ്ഞില്ലാതാവുന്നു.
Share This Article