Integrated circuit

സമാകലിത പരിപഥം.

വളരെ ചെറിയ ഒരു അര്‍ദ്ധചാലകത്തില്‍ നിരവധി ഘടകങ്ങളുളള ഒരു പരിപഥം മുഴുവന്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന മൈക്രാ ഇലക്‌ട്രാണിക്‌ ഉപകരണങ്ങള്‍. ICഎന്നു ചുരുക്കം. ചിപ്പ്‌ എന്ന്‌ പൊതുവേ പറയുന്നത്‌ ഇതിനെതന്നെയാണ്‌. അര്‍ധചാലക ഖണ്‌ഡത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്ന ഘടകങ്ങളുടെ സാന്ദ്രത അനുസരിച്ച്‌ SSI (Small Scale Integration), MSI (Medium Scale Integration), LSI (Large Scale Integration), VLSI (Very Large Scale Integraiton), ULSI (Ultra Large Scale Integration) എന്നിങ്ങനെ വിവിധ തരം ചിപ്പുകള്‍ ഉണ്ട്‌.

Category: None

Subject: None

280

Share This Article
Print Friendly and PDF