Core

കാമ്പ്‌.

മാന്റിലിനു താഴെയായി കാണപ്പെടുന്ന ഭൂമിയുടെ കേന്ദ്രഭാഗം. ഏതാണ്ട്‌ 3500 കി. മീ. ആണ്‌ വ്യാസാര്‍ധം. രാസഘടനയില്‍ 90%വും ഇരുമ്പാണ്‌. ബാക്കി 10% ഏതൊക്കെ ഘടകങ്ങള്‍ ചേര്‍ന്നതാണെന്നതിനെക്കുറിച്ച്‌ വ്യക്തമായി അറിയില്ല. നിക്കല്‍, സള്‍ഫര്‍, ഓക്‌സിജന്‍, സിലിക്കണ്‍ എന്നിവയാണെന്ന്‌ അനുമാനിക്കപ്പെടുന്നു. അതിഭീമമായ മര്‍ദവും (13 മുതല്‍ 35 വരെ ലക്ഷം അന്തരീക്ഷ മര്‍ദം) താപനിലയുമാണ്‌ (4000 0 C മുതല്‍ 5000 0 C വരെ). ഭൂകമ്പ പഠനങ്ങളില്‍ നിന്ന്‌ അകക്കാമ്പ്‌ ഖരാവസ്ഥയിലാണെന്നും, പുറംകാമ്പ്‌ ദ്രാവകാവസ്ഥയിലാണെന്നും മനസ്സിലാക്കിയിരിക്കുന്നു.

Category: None

Subject: None

172

Share This Article
Print Friendly and PDF