Interference
വ്യതികരണം.
ഒരേ ആവൃത്തിയുളള തരംഗങ്ങളുടെ സംയോഗം മൂലമുണ്ടാകുന്ന ഒരുപ്രതിഭാസം. ഒരേ ആയാമമുളള തരംഗങ്ങളില്‍ ഒന്നിന്റെ ശൃംഗം മറ്റൊന്നിന്റെ ഗര്‍ത്തവുമായി ചേരുമ്പോള്‍ വിനാശനം നടക്കുന്നു. രണ്ടു ശൃംഗങ്ങള്‍ / ഗര്‍ത്തങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ പ്രബലനം നടക്കുന്നു. ആയാമത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ വ്യതികരണം പൂര്‍ണ്ണമായിരിക്കുകയില്ല. ഏകവര്‍ണ്ണ പ്രകാശത്തിന്റെ വ്യതികരണ പാറ്റേണ്‍ ആണ് ചിത്രത്തില്‍. ഇതിലെ ഇരുണ്ട ഭാഗങ്ങള്‍ വിനാശക വ്യതികരണ ഫലമായും തെളിഞ്ഞ ഭാഗങ്ങള്‍ പ്രബലിത വ്യതികരണ ഫലമായും ഉണ്ടാകുന്നതാണ്. ഇവയാണ് വ്യതികരണ ഫ്രിഞ്ചുകള്‍ അല്ലെങ്കില്‍ ബാന്‍ഡുകള്‍. ഒരു ബാന്‍ഡിന്റെ വീതിയാണ് ബാന്‍ഡ് വിഡ്‌ത്ത്.
Share This Article