Expansion of liquids
ദ്രാവക വികാസം.
ചൂടേല്‍ക്കുമ്പോള്‍ ദ്രാവകങ്ങളുടെ വ്യാപ്‌തത്തിനുണ്ടാകുന്ന വര്‍ദ്ധന. ഈ വര്‍ദ്ധന രണ്ടു രീതിയില്‍ നിരീക്ഷിക്കാം. 1. ദ്രാവകത്തെ ഉള്‍ക്കൊള്ളുന്ന പാത്രത്തിനുണ്ടാകുന്ന താപീയ വികാസം പരിഗണിക്കാത്തത്. ഇതാണ് ദ്രാവകത്തിന്റെ പ്രത്യക്ഷ വികാസം. 2. പാത്രത്തിന്റെ വികാസം പരിഗണിച്ചുള്ളത്. ഇതാണ് ദ്രാവകത്തിന്റെ യഥാര്‍ത്ഥ വികാസം. ഒരു ഡിഗ്രി താപനില ഉയരുമ്പോള്‍ ഒരു യൂണിറ്റ് വ്യാപ്‌തത്തിലുണ്ടാകുന്ന പ്രത്യക്ഷ വര്‍ദ്ധനവാണ് പ്രത്യക്ഷവികാസ ഗുണാങ്കം. ഒരു ഡിഗ്രി താപനില ഉയരുമ്പോള്‍ ഒരു യൂണിറ്റ് വ്യാപ്‌തത്തിനുണ്ടാകുന്ന യഥാര്‍ഥ വ്യാപ്‌ത വര്‍ദ്ധനവാണ് യഥാര്‍ഥ വികാസ ഗുണാങ്കം. യഥാര്‍ത്ഥവികാസഗുണാങ്കം, പാത്രത്തിന്റെ വ്യാപ്‌തീയ വികാസ ഗുണാങ്കത്തിന്റെയും, പ്രത്യക്ഷ വികാസഗുണാങ്കത്തിന്റെയും തുകയ്‌ക്കു തുല്യമായിരിക്കും.
Share This Article