Jurassic

ജുറാസ്സിക്‌.

മീസോസോയിക്‌ കല്‍പത്തിലെ ഒരു മഹായുഗം. 20.8 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മുതല്‍ 14.4 കോടി വര്‍ഷങ്ങള്‍ക്കു മുമ്പു വരെയുളള കാലഘട്ടം. ഈ കാലഘട്ടത്തിലാണ്‌ ഉരഗങ്ങള്‍ ഭീമാകാരന്മാരായിത്തീര്‍ന്നത്‌. പന്നല്‍ചെടികളും സൂചിയിലവൃക്ഷങ്ങളും വൈവിധ്യമാര്‍ന്നു. എലിപോലുളള ചെറിയ പ്രാകൃത സസ്‌തനികളും ആര്‍ക്കിയോപ്‌റ്റെറിക്‌സ്‌ എന്ന ആദിമ പക്ഷിയും ജീവിച്ചിരുന്നത്‌ ഇക്കാലത്താണ്‌.

Category: None

Subject: None

330

Share This Article
Print Friendly and PDF