Median

മാധ്യകം.

1. ത്രികോണത്തിലെ ഒരു ശീര്‍ഷവും എതിര്‍ഭുജത്തിലെ മധ്യബിന്ദുവും യോജിപ്പിച്ചു വരയ്‌ക്കുന്ന രേഖ. ഒരു ത്രികോണത്തിന്‌ മൂന്ന്‌ മാധ്യകങ്ങളുണ്ട്‌. അവ ഒരേ ബിന്ദുവില്‍ ഖണ്ഡിക്കുന്നു. ഈ ബിന്ദുവാണ്‌ കേന്ദ്രകം. 2. തന്നിരിക്കുന്ന സംഖ്യകളെ വലുപ്പക്രമത്തിലെഴുതിയാല്‍ നടുവിലുള്ളതിനെ മീഡിയന്‍ എന്നു പറയാം. നടുവില്‍ രണ്ടു സംഖ്യകള്‍ വരുന്നുവെങ്കില്‍ അവയുടെ ശരാശരിയാണ്‌ മീഡിയന്‍.

Category: None

Subject: None

295

Share This Article
Print Friendly and PDF