Monsoon
മണ്‍സൂണ്‍.
ഒരു കാലിക വാതം. സ്ഥിരവാതമായ വാണിജ്യവാതത്തിന്റെ ഗതിമാറ്റമായാണ് ഇത് പ്രകടമാകുന്നത്. വടക്കു കിഴക്കന്‍ കാറ്റായ വാണിജ്യവാതം ഗ്രീഷ്‌മകാലം ശക്തമാകുന്നതോടെ വിപരീത ദിശയില്‍ (തെക്കു പടിഞ്ഞാറന്‍ കാറ്റായി) വീശുന്നു. തെക്കും കിഴക്കും ഏഷ്യന്‍ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീശിയെത്തുന്ന ഈ കാറ്റു നിമിത്തമാണ്. മണ്‍സൂണ്‍ കാറ്റു മൂലമുണ്ടാകുന്ന മഴയ്‌ക്കും മണ്‍സൂണ്‍ എന്നു പറയും. ശൈത്യകാലത്തോടെ കാറ്റിന്റെ ഗതി നേരെ വിപരീത ദിശയിലാകും.
Share This Article