Neuron

നാഡീകോശം.

നാഡീവ്യൂഹത്തിന്റെ ഘടനാപരവും ധര്‍മ്മപരവുമായ അടിസ്ഥാന ഘടകം. ഇവയ്‌ക്ക്‌ കോശശരീരവും കോശദ്രവ്യത്തിന്റെ പുറത്തേക്ക്‌ നീണ്ടു കിടക്കുന്ന നാരുപോലുള്ള ഭാഗങ്ങളുമുണ്ടായിരിക്കും. മറ്റ്‌ നാഡീകോശങ്ങളില്‍ നിന്ന്‌ ആവേഗങ്ങളെ സ്വീകരിച്ച്‌ കോശശരീരത്തിലേക്ക്‌ പ്രസരിപ്പിക്കുന്ന നാരുകളെ ഡെന്‍ഡ്രറ്റുകളെന്ന്‌ വിളിക്കും. കോശശരീരത്തില്‍ നിന്ന്‌ പുറത്തേക്ക്‌ ആവേഗങ്ങളെ കൊണ്ടുപോകുന്ന നാരാണ്‌ ആക്‌സോണ്‍.

Category: None

Subject: None

364

Share This Article
Print Friendly and PDF