Ninepoint circle

നവബിന്ദു വൃത്തം.

ത്രികോണത്തിന്റെ ഭുജങ്ങളുടെ മധ്യബിന്ദുക്കള്‍ (മൂന്നെണ്ണം), ലംബപാദങ്ങള്‍(മൂന്നെണ്ണം), ലംബകേന്ദ്രവും ശീര്‍ഷങ്ങളും യോജിപ്പിക്കുന്ന രേഖാഖണ്‌ഡങ്ങളുടെ മധ്യബിന്ദുക്കള്‍ (മൂന്നെണ്ണം) എന്നീ ഒമ്പത്‌ ബിന്ദുക്കളിലൂടെ കടന്നുപോകുന്ന വൃത്തം. ഇതിന്റെ കേന്ദ്രം ലംബകേന്ദ്രവും പരികേന്ദ്രവും യോജിപ്പിക്കുന്ന രേഖയുടെ മധ്യബിന്ദുവാണ്‌, പരിവൃത്തത്തിന്റെ വ്യാസാര്‍ധഗോളത്തിന്റെ പകുതിയാണ്‌ ഈ വൃത്തത്തിന്റെ വ്യാസാര്‍ധം.

Category: None

Subject: None

330

Share This Article
Print Friendly and PDF