Plate tectonics

ഫലക വിവര്‍ത്തനികം

(1) ഫലക വിവര്‍ത്തനികം. ഭമൗഘടനയെയും ഭമൗപ്രതിഭാസങ്ങളെയും ലിഥോസ്‌ഫിയര്‍ ഫലകങ്ങളുടെ ചലനവുമായി ബന്ധപ്പെട്ടു വ്യാഖ്യാനിക്കുന്ന സിദ്ധാന്തം. (2) ഫലകവിവര്‍ത്തനികത. മാന്റിലിലെ ദ്രവശിലാപാളിക്കുമേല്‍ ലിഥോസ്‌ഫിയര്‍ ഫലകങ്ങള്‍ നീങ്ങുന്നതും പ്രസ്‌തുത ചലനം ഭൂവല്‌ക്കത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നതുമായ പ്രക്രിയ. ഭൂകമ്പങ്ങള്‍, അഗ്നിപര്‍വതങ്ങള്‍, പര്‍വത രൂപീകരണം, ഭ്രംശനം, സമുദ്രക്കിടങ്ങുകള്‍, സമുദ്രാന്തര്‍പര്‍വതനിരകള്‍ എന്നിവയെല്ലാം ഈ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Category: None

Subject: None

230

Share This Article
Print Friendly and PDF