Fluorocarbons
ഫ്‌ളൂറോകാര്‍ബണുകള്‍.
ഫ്‌ളൂറിന്‍ അടങ്ങിയ കാര്‍ബണിക സംയുക്തങ്ങള്‍. ഉദാ: ടെട്രാ ഫ്‌ളൂറോ എത്തിലിന്‍ [CF2=CF2], ടെട്രാഫ്‌ളൂറോ മീഥേന്‍ [CF4] തുടങ്ങിയവ. ഫ്‌ളൂറിന്‍ വളരെ ക്രിയാശേഷിയുള്ള മൂലകമാണെങ്കിലും ഫ്‌ളൂറോകാര്‍ബണുകള്‍ നിഷ്‌ക്രിയമാണ്. ഉയര്‍ന്ന താപരോധവും സ്ഥിരതയും ഉള്ള പദാര്‍ഥങ്ങളുമാണ്. സ്‌നേഹകങ്ങളായും എയ്‌റോസോളുകളായും കൃത്രിമ വാല്‍വു നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്നു.
Share This Article