Pole
ധ്രുവം
1. (maths) ധ്രുവം. 1. ഒരു ഗോളത്തില്‍ അഥവാ ഗോളീയ തലത്തില്‍ കേന്ദ്രബിന്ദു ഉള്‍ക്കൊള്ളുന്ന ഒരു ആധാരസമതലത്തിനു ലംബമായി കേന്ദ്രബിന്ദുവിലൂടെ കടന്നുപോകുന്ന രേഖ (അക്ഷം) ഗോളത്തിന്മേല്‍ ഖണ്‌ഡിക്കുന്ന ബിന്ദു. ഇത്തരം രണ്ട് ബിന്ദുക്കള്‍ ഉണ്ട്. 2. polar coordinate നോക്കുക. 3. ഒരു കോണികത്തിന്റെ ഒരു ഞാണ്‍ അഗ്രബിന്ദുക്കളില്‍ വരയ്‌ക്കുന്ന സ്‌പര്‍ശരേഖകള്‍ സന്ധിക്കുന്ന ബിന്ദു. പ്രസ്‌തുത ഞാണ്‍ ചാപത്തിന്റെ ആ കോണികത്തെ ആസ്‌പദമാക്കിയുള്ള ധ്രുവമാണ്.
2. (phy) ധ്രുവം. 1. അവതല/ഉത്തല ദര്‍പ്പണങ്ങളുടെ ജ്യാമിതീയ കേന്ദ്രം. 2. കാന്തിക ഫ്‌ളക്‌സ് വന്നുചേരുന്നതോ (ദക്ഷിണധ്രുവം) ആരംഭിക്കുന്നതോ (ഉത്തര ധ്രുവം) ആയ ബിന്ദു. ഒരു ബാര്‍ മാഗ്നറ്റിന് ഇത് സാധാരണയായി അഗ്രങ്ങളിലായിരിക്കും.
3. (geol) ധ്രുവം. 1. ഭൂമിയുടെ ഭ്രമണാക്ഷം ഭൂതലത്തെ ഖണ്ഡിക്കുന്ന രണ്ടു സ്ഥാനങ്ങള്‍. രണ്ട് അഗ്രങ്ങളിലുള്ള പ്രദേശങ്ങള്‍. 90 0 വടക്കും 90 0 തെക്കും അക്ഷാംശങ്ങളിലാണിവ. 2. ഭൂകാന്തത്തിന്റെ രണ്ട് അഗ്രങ്ങള്‍. കാന്തിക ഉത്തര ധ്രുവം ഇപ്പോള്‍ 79 0 വടക്കും 70 0 പടിഞ്ഞാറുമാണ്. കാന്തിക ദക്ഷിണധ്രുവം 79 0 തെക്കും, 110 0 കിഴക്കുമാണ്. കാലാന്തരത്തില്‍ ഇതിനു മാറ്റം വരും.
Share This Article