Roche limit
റോച്ചേ പരിധി.
ആപേക്ഷികമായി വലിയ ഒരു വാനവസ്‌തുവിന്റെ സമീപത്തേയ്‌ക്ക് താരതമ്യേന ചെറുതും ദൃഢത കുറഞ്ഞതുമായ ഒരു വസ്‌തു വരുന്നു എന്നു കരുതുക. അതില്‍ വാനവസ്‌തുവിന്റെ ഗുരുത്വബലം പ്രവര്‍ത്തിക്കും. വസ്‌തുവിന്റെ മുകള്‍ (അകന്ന) ഭാഗത്തുള്ളതിലും കൂടുതല്‍ ഗുരുത്വബലം താഴെ (സമീപ) ഭാഗത്തായിരിക്കും. ഇതിന്റെ ഫലം വസ്‌തുവില്‍ ഒരു വലിവുബലം ( tensile force) അനുഭവപ്പെടുക എന്നതായിരിക്കും. ഇതിനെ വേലീബലം ( tidal force) എന്നു പറയും. വാനവസ്‌തുവിനോട് ഒരു നിശ്ചിത പരിധിയിലധികം അടുത്താല്‍ വേലീബലം വസ്‌തുവിനെ വലിച്ചുപൊട്ടിക്കാന്‍ (ചിലപ്പോള്‍ അനേകം കഷണങ്ങളാക്കാന്‍) പര്യാപ്‌തമാകും. ഈ ദൂരപരിധിയെ റോച്ചേ പരിധി എന്നു വിളിക്കുന്നു. അത് മുഖ്യമായും വാനവസ്‌തുവിന്റെ പിണ്ഡത്തെ ആശ്രയിച്ചിരിക്കും. ഭൂമിയുടെ റോച്ചേ പരിധി കടക്കുന്ന ഉല്‍ക്കകളെ ഭൂമി ഈ വിധം തകര്‍ക്കാറുണ്ട്. സൂര്യന്റെ അടുത്തെത്തുന്ന ധൂമകേതുക്കളെ സൂര്യനും തകര്‍ക്കും. (ഉദാ: ഐസോണ്‍ ധൂമകേതു)
Share This Article