Slant height

പാര്‍ശ്വോന്നതി

ചരിവുയരം. ചരിഞ്ഞ പ്രതലത്തോടുകൂടിയ ഘനരൂപത്തിന്‌, ആധാരതലത്തില്‍ നിന്ന്‌ ശീര്‍ഷത്തിലേക്ക്‌ പ്രതലത്തിലൂടെയുള്ള ഉയരം. ഒരു വൃത്ത സ്‌തൂപികയുടെ വ്യാസാര്‍ധം r ഉം ഉന്നതി h ഉം ആയാല്‍ പാര്‍ശ്വോന്നതി. √h2+r2 ആകുന്നു. ഒരു സമചതുരസ്‌തൂപികയുടെ ഉന്നതി h ഉം അടിഭാഗത്തിന്റെ വശം 2a യും ആയാല്‍ പാര്‍ശ്വോന്നതി √h2+a2 ആണ്‌.

Category: None

Subject: None

341

Share This Article
Print Friendly and PDF