Species

സ്‌പീഷീസ്‌.

ഇണചേരലിലൂടെ പ്രത്യുത്‌പാദനക്ഷമരായ സന്താനങ്ങള്‍ക്ക്‌ ജന്മമേകാന്‍ കഴിവുള്ള ജീവികളുടെ ഒരു ഗണം. ജീവവര്‍ഗീകരണത്തിലെ ഏറ്റവും ചെറിയ യൂണിറ്റാണ്‌ ഇത്‌. പരസ്‌പരം ബന്ധമുള്ളവയെങ്കിലും ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാല്‍ അന്യോന്യം വേര്‍പെട്ട്‌ അന്യോന്യപ്രജനം സാധ്യമല്ലാതായിത്തീര്‍ന്ന ജീവിഗണങ്ങള്‍ക്ക്‌ allopatric species എന്നും ഭൂമിശാസ്‌ത്രപരമായി വേര്‍പെട്ടിട്ടില്ലെങ്കിലും പ്രത്യുല്‌പാദന പെരുമാറ്റത്തിലും ആര്‍ത്തവ സമയത്തിനും മറ്റും വ്യത്യാസമുള്ളതിനാല്‍ അന്യോന്യപ്രജനം നടക്കാറില്ലാത്ത സമാന ജീവജാതികള്‍ക്ക്‌ sympatric species എന്നും ആണ്‌ പേര്‌. ജീവശാസ്‌ത്രത്തില്‍ രണ്ടു പദങ്ങളുള്ള പേരുകൊണ്ടാണ്‌ സ്‌പീഷീസുകളെ സൂചിപ്പിക്കാറുള്ളത്‌. ഉദാ: ഹോമോസാപ്പിയന്‍സ്‌.

Category: None

Subject: None

459

Share This Article
Print Friendly and PDF