Accommodation of eye

സമഞ്‌ജന ക്ഷമത

അടുത്തോ അകലെയോ ഉള്ള വസ്‌തുക്കളെ വ്യക്തമായി കാണാന്‍ സജീവനേത്രം നടത്തുന്ന ക്രമീകരണം. കണ്ണിലെ ലെന്‍സിന്റെ പ്രതല വക്രത വ്യത്യാസപ്പെടുത്തുന്നതിലൂടെ അതിന്റെ ഫോക്കല്‍ദൂരത്തിന്‌ മാറ്റം വരുത്തുന്നതുവഴിയാണ്‌ ഇത്‌ സാധിക്കുന്നത്‌. പല കശേരുകികള്‍ക്കും ഈ കഴിവുണ്ട്‌. എന്നാല്‍ മത്സ്യങ്ങളും ഉഭയ ജീവികളും ലെന്‍സിനെ മുന്നോട്ടും പിന്നോട്ടും നീക്കിയാണ്‌ (ക്യാമറയിലെ പോലെ) സമഞ്‌ജനം നടത്തുന്നത്‌.

Category: None

Subject: None

316

Share This Article
Print Friendly and PDF