Vacuum pump

നിര്‍വാത പമ്പ്‌.

അടച്ചു സീല്‍ ചെയ്‌ത ഒരു പാത്രത്തില്‍ നിന്ന്‌ വായു നീക്കം ചെയ്‌ത്‌ നിര്‍വാതമാക്കാനുള്ള സംവിധാനം. 1650 ല്‍ ഓട്ടോ ഫോണ്‍ ഗെറിക്ക്‌ ആദ്യത്തെ നിര്‍വാത പമ്പ്‌ നിര്‍മിച്ചു. അനേകതരം നിര്‍വാത പമ്പുകള്‍ ഇന്നു ലഭ്യമാണ്‌. റോട്ടറി പമ്പ്‌, പിസ്റ്റണ്‍ പമ്പ്‌ തുടങ്ങിയ സാധാരണ പമ്പുകളും ഡിഫ്യൂഷന്‍ പമ്പ്‌, ടര്‍ബോമോളിക്യൂലാര്‍ പമ്പ്‌, സെന്‍ട്രിഫ്യൂഗല്‍ പമ്പ്‌ തുടങ്ങിയ ഉന്നത ശൂന്യത സൃഷ്‌ടിക്കാന്‍ കഴിയുന്ന പമ്പുകളും ഇതില്‍പ്പെടും.

Category: None

Subject: None

355

Share This Article
Print Friendly and PDF