Friction
ഘര്‍ഷണം.
സ്‌പര്‍ശനത്തിലിരിക്കുന്ന രണ്ട് പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെ എതിര്‍ക്കുന്ന ബലം. ഓരോ പ്രതലവും മറ്റേ പ്രതലത്തിന്റെ ചലനത്തിനെതിരെ ബലം പ്രയോഗിക്കുന്നു. ഈ ഘര്‍ഷണ ബലം ( F) ലംബപ്രതിബലത്തിന് ( R) ആനുപാതികമായിരിക്കും. ഇവയുടെ അനുപാതമാണ് ഘര്‍ഷണഗുണാങ്കം. ഒരു പ്രതലത്തിനു മീതെ മറ്റൊന്നിന് നിരങ്ങി നീങ്ങാന്‍ മാത്രം ആവശ്യമായ ബലമാണ് നിരങ്ങല്‍ ഘര്‍ഷണം (ഗതിക ഘര്‍ഷണം). നിരങ്ങി നീങ്ങല്‍ തുടങ്ങാനാവശ്യമായ ബലം ഇതിനേക്കാള്‍ അല്‍പം കൂടുതലാണ്. ഇതാണ് സ്ഥിതികഘര്‍ഷണം (ലിമിറ്റിങ് ഘര്‍ഷണം).
Share This Article