Volcanism

വോള്‍ക്കാനിസം

അഗ്നിപര്‍വത പ്രവര്‍ത്തനം. ലിതോസ്‌ഫിയറില്‍ പാറകള്‍ക്കിടയിലെ പിളര്‍പ്പുകളില്‍കൂടിയോ, ബലം കുറഞ്ഞ ഭാഗങ്ങളില്‍ കൂടിയോ ഉരുകിയ മാഗ്മ, ഭൂമിയുടെ ഉപരിതലത്തിലേക്ക്‌ വരുന്ന പ്രവര്‍ത്തനം. ഇതില്‍ ഭൂരിഭാഗവും പ്ലേറ്റുകള്‍ക്കിടയിലുള്ള നീണ്ട വിള്ളലുകളില്‍ കൂടിയാണ്‌ നടക്കുന്നത്‌. പ്ലേറ്റുകളുടെ നശീകരണ അതിരുകളുടെ സമീപത്ത്‌ ആഗ്നേയപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. ഫിലിപ്പീന്‍സ്‌, ജപ്പാന്‍, തെക്കേ അമേരിക്കയുടെ പടിഞ്ഞാറെ തീരം, എന്നിവിടങ്ങളിലെ അഗ്നിപര്‍വതങ്ങള്‍ ഇതില്‍പ്പെട്ടവയാണ്‌. അഗ്നിപര്‍വ്വതങ്ങളില്‍ നിന്ന്‌ പുറത്തേക്കു വരുന്ന വസ്‌തുക്കളുടെ ഉറവിടം മാഗ്മയാണ്‌.

Category: None

Subject: None

365

Share This Article
Print Friendly and PDF