Renin

റെനിന്‍.

1. വൃക്കയുടെ afferent glomerular vessels ഉത്‌പാദിപ്പിക്കുന്ന എന്‍സൈം. രക്തത്തില്‍ നേരിട്ടുകലരുന്ന ഇതിനെ ഒരു ഹോര്‍മോണ്‍ ആയും പരിഗണിക്കാറുണ്ട്‌. കരളിലെ ഒരു പ്രാട്ടീനുമായി കലര്‍ന്ന്‌ ആന്‍ജിയോ ടെന്‍സിന്‍ ഉണ്ടാവുന്നു. അഡ്രീനല്‍ഗ്രന്ഥികള്‍ അല്‍ഡോസ്റ്റീറോണ്‍ എന്ന ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കുന്നത്‌ ഇതിന്റെ പ്രരണയാലാണ്‌. 2. ആമാശയ രസത്തില്‍ അടങ്ങിയിരിക്കുന്ന എന്‍സൈം. പാലിലെ കേസിനോജന്‍ എന്ന പ്രാട്ടീനിനെ കേസിന്‍ ആയി വിഘടിപ്പിക്കുന്നു. സസ്‌തനികളുടെ കുഞ്ഞുങ്ങളില്‍ ഈ എന്‍സൈം കൂടുതല്‍ സ്രവിക്കപ്പെടുന്നുണ്ട്‌.

Category: None

Subject: None

417

Share This Article
Print Friendly and PDF