Chemical bond

രാസബന്ധനം

ആറ്റങ്ങള്‍ തമ്മിലോ, ആറ്റവും തന്മാത്രയും തമ്മിലോ തന്മാത്രകള്‍ തമ്മിലോ ഉള്ള ബന്ധനം. ഈ ബന്ധനത്തിന്‌ കാരണം ആറ്റത്തിലെ ബാഹ്യഷെല്ലിലെ ഇലക്‌ട്രാണുകള്‍ ആണ്‌. പ്രധാനമായും രണ്ടുവിധത്തിലുണ്ട്‌. 1. Ionic bond അയോണികബന്ധനം. ഇതില്‍ ഒരാറ്റത്തിലെ ഇലക്‌ട്രാണ്‍ മറ്റൊന്നിലേക്ക്‌ മാറുന്നു. ഉദാ:- Na + Cl → Na+Cl- 2,8,1 2,8,7, 2,8, 2,8,8 2. Covalent bond സഹസംയോജകബന്ധനം. ഇതില്‍ ഇലക്‌ട്രാണുകള്‍ പരസ്‌പരം പങ്കിടുന്നു. ഉദാ- മീഥേനിലെ C-H ബന്ധനങ്ങള്‍

Category: None

Subject: None

197

Share This Article
Print Friendly and PDF