Conics

കോണികങ്ങള്‍.

ഒരു സ്ഥിരബിന്ദുവില്‍ നിന്നുള്ള ( S) അകലവും ഒരു സ്ഥിരരേഖ ( L) യില്‍ നിന്നുള്ള അകലവും തമ്മിലുള്ള അനുപാതം സ്ഥിരമായിരിക്കും വിധം S ഉം L ഉം നിര്‍ണയിക്കുന്ന സമതലത്തില്‍ ചലിക്കുന്ന ബിന്ദുവിന്റെ പഥം. സ്ഥിരബിന്ദുവിന്‌ നാഭി ( fcous) എന്നും സ്ഥിര അനുപാതത്തിന്‌ ഉത്‌കേന്ദ്രത ( eccentricity) എന്നും പറയുന്നു. ഉത്‌കേന്ദ്രത 1-ല്‍ കുറവെങ്കില്‍ ദീര്‍ഘവൃത്തം എന്നും, 1 എങ്കില്‍ പരാബോള എന്നും, 1-ല്‍ കൂടുതലെങ്കില്‍ ഹൈപെര്‍ബോള എന്നും പേര്‍. ഒരു ലംബവൃത്ത സ്‌തൂപികയെ ഒരു തലം കൊണ്ട്‌ ഛേദിച്ചാല്‍ ഈ വക്രങ്ങള്‍ കിട്ടും. ജനകരേഖയ്‌ക്ക്‌ സമാന്തരമാണ്‌ തലമെങ്കില്‍ പരാബോള, ഇരുഘാതങ്ങളെയും ഖണ്ഡിക്കുന്ന വിധമെങ്കില്‍ ഹൈപര്‍ബോള, ജനകരേഖയ്‌ക്ക്‌ ( generator) സമാന്തരമല്ലാത്ത ഒരു ഘാതത്തെ മാത്രം ഖണ്ഡിക്കുന്ന വിധമെങ്കില്‍ ദീര്‍ഘവൃത്തം.

Category: None

Subject: None

298

Share This Article
Print Friendly and PDF