Eclipse

ഗ്രഹണം.

ഒരു വസ്‌തു മറ്റൊരു വസ്‌തുവിന്റെ നിഴലില്‍ കടക്കുന്നതുമൂലം പൂര്‍ണമായോ ഭാഗികമായോ മറയുന്നത്‌. 1. solar eclipse സൂര്യഗ്രഹണം: സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ചന്ദ്രനാല്‍ മറയ്‌ക്കപ്പെടുന്ന പ്രതിഭാസം. സൂര്യന്‍ പൂര്‍ണമായോ ഭാഗികമായോ മറയ്‌ക്കപ്പെടും. 2. annular eclipseഗ്രഹണം നടക്കുമ്പോള്‍ ചന്ദ്രന്‍ ഭൂ ഉച്ചത്തിലോ അതിനു സമീപമോ ആയിരുന്നാല്‍ ചന്ദ്രന്‌ സൂര്യനേക്കാള്‍ കോണീയ വലുപ്പം കുറവായിരിക്കും. അപ്പോള്‍ സൂര്യനെ പൂര്‍ണമായി മറയ്‌ക്കാന്‍ ചന്ദ്രന്‌ കഴിയാതെ വരുന്നതുമൂലം സൂര്യന്റെ വക്ക്‌ ഒരു തിളങ്ങുന്ന മോതിരം പോലെ കാണപ്പെടും. ഏറ്റവും അനുകൂല സാഹചര്യത്തില്‍ ഇത്‌ 12.5 മിനുട്ടുവരെ നീണ്ടുനില്‍ക്കാം. 3. lunar eclipse ചന്ദ്രഗ്രഹണം: ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുമ്പോള്‍ ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ പതിക്കുന്നു. ഇതുമൂലം ചന്ദ്രന്‍ നിഷ്‌പ്രഭനാകുന്ന പ്രതിഭാസം. ഇത്‌ ഭാഗികമായോ പൂര്‍ണമായോ സംഭവിക്കാം.

Category: None

Subject: None

179

Share This Article
Print Friendly and PDF