Endoplasmic reticulum
അന്തര്‍ദ്രവ്യ ജാലിക.
യൂക്കാരിയോട്ടിക കോശങ്ങളിലെ കോശദ്രവ്യത്തില്‍ കാണുന്ന, പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്ന സഞ്ചി പോലുള്ള ഭാഗങ്ങള്‍. പരന്നതോ ട്യൂബ് പോലുള്ളതോ ആയ അറകളായിരിക്കും ഇവ. പരന്ന അറകളുടെ സ്‌തരങ്ങള്‍ക്കു പുറത്തായി കാണുന്ന ചെറിയ തരികള്‍ റൈബോസോമുകളാണ്. ഇത്തരം പരുക്കന്‍ എന്‍ഡോ പ്ലാസ്‌മിക ജാലികകളിലാണ് പ്രാട്ടീന്‍ സംശ്ലേഷണം നടക്കുന്നത്. ട്യൂബ് പോലുള്ള ജാലത്തിന്റെ പുറത്ത് റൈബോസോമുകളില്ല. അതിനാല്‍ അവയെ മിനുസമായ അന്തര്‍ദ്രവ്യജാലികയെന്നു വിളിക്കും. സ്റ്റീറോയ്‌ഡുകളുടെ സംശ്ലേഷണം നടക്കുന്നത് ഇവയിലാണ്. cell നോക്കുക.
Share This Article