Equilibrium

സന്തുലനം.

ഒരു വ്യവസ്ഥയില്‍ ബലങ്ങള്‍, പ്രതിബലങ്ങള്‍ തുടങ്ങിയവയെല്ലാം പരസ്‌പരം തുല്യവും വിപരീതവുമാവുക വഴി അവയുടെ പരിണതമൂല്യങ്ങള്‍ ശൂന്യമാകുന്ന സ്ഥിതി. ബലങ്ങളും ബലയുഗ്മങ്ങളും പൂജ്യമായാല്‍ സ്ഥിതിക സന്തുലനം ( Static equilibrium); ചെറിയ വിക്ഷോഭങ്ങളിലൂടെ അസന്തുലിതമാക്കിയാലും സ്വയം സന്തുലനത്തിലേക്ക്‌ തിരിച്ചുവരുന്നെങ്കില്‍ സുസ്ഥിര സന്തുലനം ( stable equilibrium); പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും നിരന്തരം നടക്കുമ്പോഴും വ്യവസ്ഥ മൊത്തത്തില്‍ സന്തുലനത്തിലാണെങ്കില്‍ ഗതിക സന്തുലനം ( Dynamic Equilibrium)

Category: None

Subject: None

241

Share This Article
Print Friendly and PDF