Fax

ഫാക്‌സ്‌.

ചിത്രം അല്ലെങ്കില്‍ ആലേഖനം ചെയ്യപ്പെട്ട വിവരങ്ങള്‍ വിദ്യുത്‌ സിഗ്നലുകളുടെ രൂപത്തില്‍ ദൂരസ്ഥലത്തേക്ക്‌ അയച്ച്‌ പുനഃസൃഷ്‌ടിക്കുന്ന പ്രക്രിയ. വിവരത്തെ ആദ്യം സിഗ്നലുകളാക്കി മാറ്റുകയും പ്രക്ഷേപണ വ്യൂഹത്തിലേക്ക്‌ സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. പ്രക്ഷേപണ വ്യൂഹം റേഡിയോ സംവിധാനമോ കേബിളോ ആകാം. സ്വീകരണിയില്‍ പിടിച്ചെടുത്ത സിഗ്നലുകളുടെ യഥാര്‍ഥ ആലേഖരൂപം പുനഃസൃഷ്‌ടിക്കപ്പെടുന്നു. facsimile എന്നാണ്‌ പൂര്‍ണ രൂപം.

Category: None

Subject: None

489

Share This Article
Print Friendly and PDF