Gland
ഗ്രന്ഥി.
സ്രവങ്ങളെ ഉത്‌പാദിപ്പിക്കുന്ന ശരീരഭാഗങ്ങള്‍. നാളികള്‍ ഉള്ളവയാണെങ്കില്‍ ബാഹ്യസ്രാവി ഗ്രന്ഥികളെന്നു പറയും. ഉമിനീര്‍ഗ്രന്ഥി, ആഗ്നേയഗ്രന്ഥി, സ്‌തനം എന്നിവയെല്ലാം ഇതില്‍പെടും. ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ക്ക് നാളികളില്ല. അവയുടെ കോശങ്ങളില്‍ നിന്ന് എന്‍ഡോക്രന്‍ സ്രവങ്ങള്‍ രക്തത്തിലേക്ക് നേരിട്ട് കടക്കും. അതുകൊണ്ട് ഇവയെ അന്തഃസ്രാവി ഗ്രന്ഥികള്‍ എന്നു വിളിക്കും. ചിലപ്പോള്‍ ഗ്രന്ഥി ഒരു കോശം മാത്രമായിരിക്കും. ആമാശയത്തിലെ ചില അന്തഃസ്രാവി ഗ്രന്ഥികള്‍ ഇത്തരത്തിലുള്ളവയാണ്.
Share This Article