Hybridization

സങ്കരണം.

1. (biol) . അസമാനമായ ലക്ഷണങ്ങളുളള രണ്ടു ജീവികള്‍ തമ്മില്‍ ഇണ ചേരുന്നത്‌. ഇങ്ങനെയുണ്ടാകുന്ന സന്തതിയാണ്‌ ഹൈബ്രിഡ്‌. മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഒരേ ജീന്‍ നിയന്ത്രിക്കുന്നതായിരിക്കണം. ഉദാ: പട്ടാണി പയര്‍ചെടിയില്‍ ചുവന്ന പൂവുളളതും വെളള പൂവുളളതുമായ ചെടികള്‍ തമ്മിലുളള സങ്കരണം. രണ്ടു ലക്ഷണങ്ങളെയും നിശ്ചയിക്കുന്നത്‌ പൂവിന്റെ നിറം നിയന്ത്രിക്കുന്ന ജീനുകളാണ്‌. വ്യത്യസ്‌ത വര്‍ഗങ്ങളോ, സ്‌പീഷിസുകളോ തമ്മില്‍ പ്രജനം നടത്തുന്നതും ഇതില്‍ പെടും. 2. (chem) സങ്കരണം. ഒരു ആറ്റത്തിലെ വിവിധ ഊര്‍ജ നിലകളും ആകൃതിയുമുളള വ്യത്യസ്‌ത ഓര്‍ബിറ്റലുകള്‍ പരസ്‌പരം കൂടിച്ചേര്‍ന്ന്‌ ഒരേ ഊര്‍ജനിലയും ആകൃതിയുമുളള സങ്കര ഓര്‍ബിറ്റലുകള്‍ ഉണ്ടാകുന്ന പ്രക്രിയ. ഈ ഓര്‍ബിറ്റലുകളുമായി മറ്റ്‌ ആറ്റങ്ങളുടെ ഓര്‍ബിറ്റലുകള്‍ ചേര്‍ന്ന്‌ ബന്ധനങ്ങളുണ്ടാകുന്നു. ഉദാ : കാര്‍ബണില്‍ [1s22s12px12py12pz1]ഒരു s ഉം മൂന്ന്‌ pഓര്‍ബിറ്റലുകളും ചേര്‍ന്ന്‌ നാല്‌ sp3ഹൈബ്രിഡ്‌ ഓര്‍ബിറ്റലുകളുണ്ടാകുന്നു. മീഥേന്‍ ഉണ്ടാകുമ്പോള്‍ ഹൈഡ്രജന്‍ ആറ്റങ്ങളുടെ sഓര്‍ബിറ്റലുകളുമായി ചേര്‍ന്ന്‌ ഇവ ഏക ബന്ധനങ്ങള്‍ ( σ ബന്ധനം) ഉണ്ടാക്കുന്നു.

Category: None

Subject: None

168

Share This Article
Print Friendly and PDF