Amitosis

എമൈറ്റോസിസ്‌

കോശമര്‍മം രണ്ടായി വിഭജിച്ച്‌ പുത്രികാ കോശഭാഗങ്ങളുണ്ടാകുന്ന പ്രക്രിയ. ക്രമഭംഗ കോശവിഭജനത്തിലെപ്പോലെ മൈറ്റോട്ടിക സ്‌പിന്‍ഡിലുകളും കൃത്യമായ ക്രാമസോം പങ്കുവയ്‌ക്കലും ഈ പ്രക്രിയയില്‍ നടക്കുന്നില്ല. പുത്രികാ കോശങ്ങളില്‍ ഒരേ ക്രാമസോം സംഖ്യ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്‌. പുഷ്‌പിക്കുന്ന സസ്യങ്ങളുടെ വിത്തിലെ എന്‍ഡോസ്‌പേമിലും സിലിയേറ്റ്‌ പ്രാട്ടോസോവകളുടെ മാക്രാന്യൂക്ലിയസിലും നടക്കുന്നു.

Category: None

Subject: None

267

Share This Article
Print Friendly and PDF