Induction coil

പ്രരണച്ചുരുള്‍.

താഴ്‌ന്ന ഡി സി വോള്‍ട്ടത പ്രമറിയില്‍ ഉപയോഗിച്ച്‌ സെക്കന്ററിയില്‍ ഉയര്‍ന്ന ഡി സി വോള്‍ട്ടത പ്രരണം ചെയ്യിക്കുന്ന ഉപകരണം. ഒരു പച്ചിരുമ്പു കാമ്പിനുചുറ്റും പ്രമറിയും സെക്കന്ററിയും ചുറ്റിയിരിക്കുന്നു. ഒരു സംയോജക-വിഛേദക സംവിധാനമുപയോഗിച്ച്‌ വളരെ വേഗത്തില്‍ പ്രമറിയില്‍ വിദ്യുത്‌ധാര സ്ഥാപിക്കുകയും ഇല്ലാതാക്കുകയും ചെയ്യും. ഇതുകൊണ്ട്‌ കാന്തിക ഫ്‌ളക്‌സിലുണ്ടാകുന്ന ദ്രുത മാറ്റം സെക്കന്ററിയില്‍ ഉയര്‍ന്ന വിദ്യുത്‌ചാലക ബലം പ്രരണം ചെയ്യുന്നു.

Category: None

Subject: None

196

Share This Article
Print Friendly and PDF