Yield point

പരാഭവ മൂല്യം.

ഒരു ഖരവസ്‌തുവില്‍ പ്രയോഗിക്കുന്ന ബലം പരിമിതമായിരുന്നാല്‍ അതു വസ്‌തുവില്‍ ഉണ്ടാക്കുന്ന പ്രതിബലവും ( stress) വിരൂപണവും അന്യോന്യം ആനുപാതികമായിരിക്കും എന്നാണ്‌ ഹൂക്‌സ്‌ നിയമം പറയുന്നത്‌. വസ്‌തു ഇലാസ്‌തികമായിരിക്കും. അതായത്‌ ബലപ്രയോഗം നിര്‍ത്തിയാല്‍ വസ്‌തു പ്രാരംഭാവസ്ഥയിലേക്കു തിരിച്ചുപോകും. എന്നാല്‍ പ്രയോഗിക്കുന്ന ബലം ഒരു നിശ്ചിത പരിധിക്കപ്പുറം ആയാല്‍ വസ്‌തുവിന്റെ ഇലാസ്‌തികത നഷ്ടപ്പെടുകയും പഴയ അവസ്ഥയിലേക്ക്‌ തിരിച്ചുപോകാതാവുകയും ചെയ്യും. ഈ പരിധിയാണ്‌ പരാഭവമൂല്യം ഇത്‌ ഓരോ പദാര്‍ഥത്തിനും വ്യത്യസ്‌തമായിരിക്കും.

Category: None

Subject: None

181

Share This Article
Print Friendly and PDF