Inertial confinement

ജഡത്വ ബന്ധനം.

ലേസര്‍ ബീമുകള്‍ ഉപയോഗിച്ചുള്ള ഹൈഡ്രജന്‍ ഫ്യൂഷന്‍ സാങ്കേതിക വിദ്യ. ഒരു വായു ശൂന്യ അറയില്‍ വെച്ചിരിക്കുന്ന, മര്‍ദിച്ച്‌ കട്ടയാക്കിയ ഡോയ്‌ട്ടേറിയം-ട്രീറ്റിയം കഷണത്തില്‍ ( D-T Pellet) അനേകം ലേസര്‍ ബീമുകളെ ഒരേ ഫേസില്‍ എല്ലാ ദിശകളില്‍ നിന്നും പതിപ്പിച്ചാല്‍ അവ സൃഷ്‌ടിക്കുന്ന അതീവ സമ്മര്‍ദത്തില്‍ D, T ആറ്റങ്ങള്‍ ഞെരിഞ്ഞമര്‍ന്ന്‌ പ്രതിപ്രവര്‍ത്തിക്കുകയും ഫ്യൂഷന്‍ സാധ്യമാവുകയും ചെയ്യും എന്നതാണ്‌ ഇതിന്റെ അടിസ്ഥാനം. പരീക്ഷണങ്ങളില്‍ വിജയിച്ചുവെങ്കിലും ലാഭകരമായി ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഇതുവരെ കൈവരിച്ചിട്ടില്ല.

Category: None

Subject: None

286

Share This Article
Print Friendly and PDF