Amniote

ആംനിയോട്ട്‌

ഉരഗങ്ങള്‍, പക്ഷികള്‍, സസ്‌തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ജന്തുവിഭാഗത്തിന്റെ പൊതുനാമം. ഇവയുടെ ഭ്രൂണവളര്‍ച്ചയില്‍ ആംനിയോണ്‍, കോറിയോണ്‍, അല്ലെന്റോയ്‌സ്‌ എന്നീ ഭ്രൂണ സ്‌തരങ്ങള്‍ ഉണ്ടായിരിക്കും. ഈ സ്‌തരങ്ങളുള്ളതുകൊണ്ടാണ്‌ ഇത്തരം കശേരുകികള്‍ക്ക്‌ കരയില്‍ ജീവിതം സാധ്യമായത്‌.

Category: None

Subject: None

334

Share This Article
Print Friendly and PDF