Knocking

അപസ്‌ഫോടനം.

ആന്തര ദഹന എന്‍ജിനില്‍ ഇന്ധനത്തിന്റെ ജ്വലനത്തിലെ അപാകതമൂലം ഉണ്ടാകുന്ന ഒരു പ്രതിഭാസം. അപസ്‌ഫോടനം മൂലം സിലിണ്ടറില്‍ മര്‍ദതരംഗങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. ചുറ്റികകൊണ്ട്‌ അടിക്കുന്നതുപോലുള്ള ശബ്‌ദം കേള്‍ക്കാം. ഇത്‌ എന്‍ജിന്‌ ദോഷകരമാണ്‌. പെട്രാള്‍ എന്‍ജിനില്‍ അപസ്‌ഫോടനം ഒഴിവാക്കാന്‍ പെട്രാളില്‍ ടെട്രാ ഈഥൈല്‍ ലെഡ്‌ എന്ന സംയുക്തം ചേര്‍ക്കാറുണ്ട്‌. ഇത്തരം സംയുക്തങ്ങള്‍ക്ക്‌ ആന്റിനോക്ക്‌ എന്നാണ്‌ പറയുന്നത്‌. ഇതുവഴി അന്തരീക്ഷത്തിലെത്തുന്ന ലെഡ്‌ അപകടകാരിയായതിനാല്‍ ഇത്‌ മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്‌.

Category: None

Subject: None

304

Share This Article
Print Friendly and PDF