Krebs’ cycle

ക്രബ്‌സ്‌ പരിവൃത്തി.

വായവശ്വസനം നടത്തുന്ന ജീവികളില്‍ കോശശ്വസനത്തിന്റെ ദ്വിതീയ ഘട്ടം. ഗ്ലൈക്കോളിസിസ്സില്‍ ഉണ്ടാവുന്ന പൈറൂവിക്‌ അമ്ലത്തെ പൂര്‍ണമായും ഓക്‌സീകരിക്കുന്ന പ്രക്രിയ. യൂക്കാരിയോട്ടുകളില്‍ ഈ പ്രക്രിയ നടക്കുന്നത്‌ പൂര്‍ണമായും മൈറ്റോകോണ്‍ഡ്രിയണുകള്‍ക്കകത്താണ്‌. ഈ ജൈവരാസപരിവൃത്തിക്ക്‌ ട്രകാര്‍ബോക്‌സിലിക്ക്‌ ആസിഡ്‌ പരിവൃത്തി, സിട്രിക്ക്‌ ആസിഡ്‌ പരിവൃത്തി എന്നീ പേരുകളുമുണ്ട്‌. കണ്ടുപിടിച്ചത്‌ ഹാന്‍സ്‌ അഡോള്‍ഫ്‌ ക്രബ്‌സ്‌ (1900-1981) ആണ്‌.

Category: None

Subject: None

343

Share This Article
Print Friendly and PDF