Limb darkening
വക്ക് ഇരുളല്‍.
സൂര്യന്റെ പ്രഭാമണ്ഡലത്തിന്റെ ശോഭ അതിന്റെ വക്കുകളില്‍ എത്തുമ്പോള്‍ കുറഞ്ഞുവരുന്ന പ്രതിഭാസം. പ്രഭാമണ്ഡലത്തില്‍ അതിതപ്‌തമായ വാതകമാണ് പ്രകാശം ഉത്സര്‍ജിക്കുന്നത്. വക്കിനോട് അടുക്കുമ്പോള്‍ വാതകമേഖലയുടെ കനം കുറയുന്നതു മൂലം ആ ഭാഗത്തു നിന്നു വരുന്ന പ്രകാശത്തിന്റെ അളവ് കുറയുന്നതാണ് വക്ക് ഇരുളലിനു കാരണം.
Share This Article