Luminescence
സംദീപ്‌തി.
പദാര്‍ഥങ്ങള്‍ താപനിലാവര്‍ധനവ് ഇല്ലാതെ പ്രകാശം ഉത്സര്‍ജിക്കുന്ന പ്രതിഭാസം. രാസപ്രവര്‍ത്തനം മൂലമോ, പ്രകാശം വന്നുപതിക്കുന്നതു മൂലമോ ഉണ്ടാവും. ഇവയെ യഥാക്രമം രാസസംദീപ്‌തി ( chemiluminescence)എന്നും പ്രകാശസംദീപ്‌തി ( photoluminescence) എന്നും പറയുന്നു. ചില പദാര്‍ഥങ്ങളില്‍ അയണീകരണ വികിരണങ്ങള്‍ വന്നു പതിക്കുമ്പോള്‍ ഇലക്‌ട്രാണുകള്‍ സ്വതന്ത്രമാക്കപ്പെടുന്നു. ഇവ ക്രിസ്റ്റല്‍ വൈകല്യങ്ങളില്‍ കുടുങ്ങുന്നു. ഇവ ചൂടാക്കിയാല്‍ ഇലക്‌ട്രാണുകള്‍ രക്ഷപ്പെടുകയും പ്രകാശോര്‍ജം ഉത്സര്‍ജിക്കുകയും ചെയ്യും. ഇതാണ് താപദീപ്‌തി.
Share This Article