Magnification

ആവര്‍ധനം.

പ്രകാശിക വ്യൂഹം സൃഷ്‌ടിക്കുന്ന പ്രതിബിംബം, വസ്‌തുവിനെ അപേക്ഷിച്ച്‌ എത്ര വലുതാണ്‌/ചെറുതാണ്‌ എന്ന്‌ കാണിക്കുന്ന സംഖ്യ. രണ്ട്‌ തരത്തിലുണ്ട്‌. 1. Linear magnification രേഖീയ ആവര്‍ധനം: പ്രതിബിംബത്തിന്റെ ഉയരവും, വസ്‌തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണിത്‌. 2. Angular magnification കോണീയ ആവര്‍ധനം: ഏറ്റവും വ്യക്തമായി നിരീക്ഷിക്കുമ്പോള്‍ പ്രതിബിംബം കണ്ണില്‍ സൃഷ്‌ടിക്കുന്ന കോണും വസ്‌തു കണ്ണില്‍ സൃഷ്‌ടിക്കുന്ന കോണും തമ്മിലുള്ള അനുപാതമാണിത്‌.

Category: None

Subject: None

283

Share This Article
Print Friendly and PDF