Matrix

മാട്രിക്‌സ്‌.

ചതുരാകൃതിയില്‍ വിന്യസിക്കപ്പെട്ട സംഖ്യകള്‍. ഈ സംഖ്യകള്‍ ഏതെങ്കിലും രാശികളെ പ്രതിനിധാനം ചെയ്യുന്നതാവാം. നിരകളായും വരികളായുമാണ്‌ സംഖ്യകള്‍ ക്രമീകരിക്കപ്പെടുന്നത്‌. നിരകളുടെയും വരികളുടെയും എണ്ണം തുല്യമാവണമെന്നില്ല. ഒരു വരി മാത്രമാണുള്ളതെങ്കില്‍ കോളം മാട്രിക്‌സ്‌ ( column matrix) എന്നും ഒരു നിര മാത്രമാണുള്ളതെങ്കില്‍ റോ മാട്രിക്‌സ്‌ ( row matrix) എന്നും പറയുന്നു. m വരികളും n നിരകളുമുള്ള മാട്രിക്‌സിന്‌ m x n മാട്രിക്‌സ്‌ ( mബൈ n എന്ന്‌ വായിക്കുന്നു.) എന്നുപറയും. സംഖ്യകളെ മൊത്തത്തില്‍ ബ്രാക്കറ്റുകള്‍ക്കുള്ളിലാക്കിയാണ്‌ കുറിക്കുന്നത്‌. ഡിറ്റര്‍മിനന്റിനെപോലെ മാട്രിക്‌സിന്‌ സംഖ്യാത്മക മൂല്യമില്ല. ഉദാഹരണത്തിന്‌, ഒരു സദിശത്തെ കാണിക്കുവാന്‍ അതിന്റെ ഘടകങ്ങളുടെ മൂല്യങ്ങള്‍ അംഗങ്ങളായുള്ള (ഏറ്റവും മുകളിലെ അംഗം x ഘടകം, അതിനു താഴെ y ഘടകം, അതിനു താഴെ z ഘടകം) കോളം മാട്രിക്‌സ്‌ ഉപയോഗിക്കാം. സമകാലസമീകരണങ്ങള്‍ ( simultaneous equations) നിര്‍ധരിക്കുന്നതിനും മറ്റും മാട്രിക്‌സുകള്‍ ഉപയോഗിക്കാം. a11 a12 a1n a21 a22 a2n a31 a32 a3n am1 a m2 amn

Category: None

Subject: None

406

Share This Article
Print Friendly and PDF